Saturday, May 31, 2008

ഷറപോവ



ഉറഞ്ഞുപോയ കടലിലൂടെ

കപ്പിത്താണ്റ്റെ മകള്‍ നടന്നുപോകുന്നു

ഒരൊറ്റ ചുംബനംകൊണ്ട്‌

നൂറു കപ്പലുകളെ അതിര്‍ത്തികടത്തിയവള്‍



നമ്മുക്കവളെ

ഷറപോവ എന്നുവിളിക്കാം

ആരുവിളിച്ചാലും

കൂടെ വരും

എത്രനേരം വേണമെങ്കിലും പിടിച്ചുനില്‍ക്കും

ടെന്നീസ്‌, ക്രിക്കറ്റ്‌, ഫുട്ബോള്‍

എന്തുമാവാം



വൈക്കോലുമേഞ്ഞ തുറമുഖത്തെ

നീലമുഖമുളള വാതിലുകളെ വിശ്വസിക്കരുത്‌

എപ്പോള്‍ വേണമെങ്കിലും

അകത്തേക്ക്‌ കയറ്റിവിടാം

തിമിംഗലങ്ങളെ

നീരാളികളെ

ഒട്ടകങ്ങളെ



മുച്ചുണ്ടുകൊണ്ടവളെ ചുംബിച്ചത്‌

ഏത്‌ കപ്പല്‍ ജോലിക്കാരനാണ്‌

തുരുമ്പിച്ച മുലക്കണ്ണുകളില്‍നിന്ന്‌

പായ്ക്കപ്പലുകളെ അടര്‍ത്തിമാറ്റിയതാരാണ്‌



ചുവന്ന പാവാടയുടുത്ത്‌

അവള്‍ ചരിഞ്ഞുകിടക്കുന്നത്‌ കണ്ടാണ്‌

ഏതോ നാവികന്‍

ഭൂമി ഉരുണ്ടതാണെന്ന്‌ വിളിച്ചു പറഞ്ഞത്‌



ഷറപോവ,

നൂറ്റാണ്ടുകളായി ഒരു ടെന്നീസ്‌ ബോള്‌ മാത്രമാണ്‌

അവളുരുണ്ടു പൊയ്ക്കോട്ടെ എങ്ങോട്ടെങ്കിലും!!!!

പ്രാര്‍ത്ഥന- ഒന്ന്

പള്ളിയില്‍ പോകുന്ന
കന്യാസ്ത്രീയുടെ പിന്‍ഭാഗം കണ്ട്
പ്രാര്‍ത്ഥനയോടെ നില്‍ക്കുന്നുണ്ട്
ചുമട്ടുതൊഴിലാളികള്‍

എന്‍റെ പിഴ
എന്‍റെ പിഴ
എന്‍റെ വലിയ പിഴ

പ്രഹസനം

പൊളിഞ്ഞുപാളീസായ
ഒരു നാടകത്തില്‍
വിദുഷകന്‍ വെള്ളംകൊണ്ടു
തോണിയുണ്ടാക്കുന്നു

വഴി

വിഷം കഴിച്ചുമരിച്ച
ഒരു യുവതി
ആശുപത്രി വരാന്തയില്‍ കൂടിനില്‍ക്കുന്നവരോട്
മോര്‍ച്ചറിയിലേക്കുള്ള വഴി ചോദിക്കുന്നു

രാത്രി







മഴയുടെ ഉറപ്പിന്‍മേലാണ്‌

വിത്തുകളുറങ്ങാന്‍ കിടക്കുന്നത്‌



കഷ്ടം!!!









ഞാനെത്ര

ഉറങ്ങിയാലും

തീരാത്ത ഒരു രാത്രിയാണു നീ.







എന്ടെ കവിതകളില്‍

ഒരു പെണ്‍കുട്ടി ഒളിച്ചുതാമസിക്കുന്നുണ്ട്‌

എല്ലാ രാത്രികളിലും വേഴാമ്പല്‍ വിരുന്നുവരുന്ന

മഴ വിശ്രമിക്കുന്ന മരച്ചില്ലയായിരുന്നവള്‍ഉഷ്ണജലപ്രവാഹങ്ങളുടെ ദേവത. നിറയെ മഞ്ഞുള്ള ഒരുമ്മ കൊടുത്താണ്‌ ഞാനവളെ വശീകരിച്ചത്‌. എണ്ണിയാലൊടുങ്ങാത്ത ജലകന്യകമാര്‍ തോഴിമാരായുണ്ട്‌


തോഴിമാരിലും എനിക്കു കണ്ണുണ്ട്‌.


എല്ലാത്തിനേയും പൊക്കണംകൊതിപ്പിച്ച്‌ നിര്‍ത്തണം.

കാവല്‍ക്കാരുടെ കണ്ണുകള്‍ ചൂഴ്നെടുത്തിരിക്കുന്നു.

വിരലുകള്‍ തകര്‍ത്തുകളഞ്ഞിരിക്കുന്നു.

കഞ്ചാവുവാറ്റുന്നതും എന്ടെ അരക്കെട്ടിണ്റ്റെ തരിപ്പുമാറ്റുന്നതും അവളാണ്‌. കിടപ്പറയ്ക്ക്‌ ചുറ്റും കൂറ്റന്‍ കള്ളിമുള്‍ചെടികള്‍ വളര്‍ത്തിയിരിക്കുന്നു.

ഒരു വാകമരം ദിവസവും അവളുടെയരികില്‍


അടിവസ്ത്രമിടാതെ കാലുംകവച്ചിരിക്കാറുണ്ട്‌


അവനുള്ള കോടാലി ഞാന്‍ പണിതുകൊണ്ടിരിക്കുന്നു.









ഇരുട്ടുതൊണ്ടയില്‍ കുടുങ്ങി

ചത്തുപോയ വഴിവിളക്കുകളാണ്‌

രാത്രിയെ മിന്നാമിനുങ്ങുകള്‍ക്ക്‌

കൂട്ടിക്കൊടുത്തത്‌




ചെറ്റകള്‍!!!









നഗ്നരായ ചിത്രശലഭങ്ങള്‍


പൂക്കളോട്‌ ഒരു രാത്രി കടം ചോദിച്ചത്രേ


വഷളന്‍മാര്‍!!!








ഉമ്മകളെല്ലാം

കോടതിവരാന്തയില്‍ ചോദ്യം ചെയ്യപ്പെടുന്നു.