Saturday, May 31, 2008

ഷറപോവ



ഉറഞ്ഞുപോയ കടലിലൂടെ

കപ്പിത്താണ്റ്റെ മകള്‍ നടന്നുപോകുന്നു

ഒരൊറ്റ ചുംബനംകൊണ്ട്‌

നൂറു കപ്പലുകളെ അതിര്‍ത്തികടത്തിയവള്‍



നമ്മുക്കവളെ

ഷറപോവ എന്നുവിളിക്കാം

ആരുവിളിച്ചാലും

കൂടെ വരും

എത്രനേരം വേണമെങ്കിലും പിടിച്ചുനില്‍ക്കും

ടെന്നീസ്‌, ക്രിക്കറ്റ്‌, ഫുട്ബോള്‍

എന്തുമാവാം



വൈക്കോലുമേഞ്ഞ തുറമുഖത്തെ

നീലമുഖമുളള വാതിലുകളെ വിശ്വസിക്കരുത്‌

എപ്പോള്‍ വേണമെങ്കിലും

അകത്തേക്ക്‌ കയറ്റിവിടാം

തിമിംഗലങ്ങളെ

നീരാളികളെ

ഒട്ടകങ്ങളെ



മുച്ചുണ്ടുകൊണ്ടവളെ ചുംബിച്ചത്‌

ഏത്‌ കപ്പല്‍ ജോലിക്കാരനാണ്‌

തുരുമ്പിച്ച മുലക്കണ്ണുകളില്‍നിന്ന്‌

പായ്ക്കപ്പലുകളെ അടര്‍ത്തിമാറ്റിയതാരാണ്‌



ചുവന്ന പാവാടയുടുത്ത്‌

അവള്‍ ചരിഞ്ഞുകിടക്കുന്നത്‌ കണ്ടാണ്‌

ഏതോ നാവികന്‍

ഭൂമി ഉരുണ്ടതാണെന്ന്‌ വിളിച്ചു പറഞ്ഞത്‌



ഷറപോവ,

നൂറ്റാണ്ടുകളായി ഒരു ടെന്നീസ്‌ ബോള്‌ മാത്രമാണ്‌

അവളുരുണ്ടു പൊയ്ക്കോട്ടെ എങ്ങോട്ടെങ്കിലും!!!!

2 comments:

Pramod.KM said...

ഒന്നു കൈ തരട്ടേ? ഉഗ്രന്‍.

prathap joseph said...

മയിരാ ഷറപ്പോവ എന്നല്ലേ. ക്രിസ്പായ നീ ഇത്ര നീണ്ടകവിത എഴുതുന്നത് നന്നല്ല.