Saturday, May 31, 2008

രാത്രി







മഴയുടെ ഉറപ്പിന്‍മേലാണ്‌

വിത്തുകളുറങ്ങാന്‍ കിടക്കുന്നത്‌



കഷ്ടം!!!









ഞാനെത്ര

ഉറങ്ങിയാലും

തീരാത്ത ഒരു രാത്രിയാണു നീ.







എന്ടെ കവിതകളില്‍

ഒരു പെണ്‍കുട്ടി ഒളിച്ചുതാമസിക്കുന്നുണ്ട്‌

എല്ലാ രാത്രികളിലും വേഴാമ്പല്‍ വിരുന്നുവരുന്ന

മഴ വിശ്രമിക്കുന്ന മരച്ചില്ലയായിരുന്നവള്‍ഉഷ്ണജലപ്രവാഹങ്ങളുടെ ദേവത. നിറയെ മഞ്ഞുള്ള ഒരുമ്മ കൊടുത്താണ്‌ ഞാനവളെ വശീകരിച്ചത്‌. എണ്ണിയാലൊടുങ്ങാത്ത ജലകന്യകമാര്‍ തോഴിമാരായുണ്ട്‌


തോഴിമാരിലും എനിക്കു കണ്ണുണ്ട്‌.


എല്ലാത്തിനേയും പൊക്കണംകൊതിപ്പിച്ച്‌ നിര്‍ത്തണം.

കാവല്‍ക്കാരുടെ കണ്ണുകള്‍ ചൂഴ്നെടുത്തിരിക്കുന്നു.

വിരലുകള്‍ തകര്‍ത്തുകളഞ്ഞിരിക്കുന്നു.

കഞ്ചാവുവാറ്റുന്നതും എന്ടെ അരക്കെട്ടിണ്റ്റെ തരിപ്പുമാറ്റുന്നതും അവളാണ്‌. കിടപ്പറയ്ക്ക്‌ ചുറ്റും കൂറ്റന്‍ കള്ളിമുള്‍ചെടികള്‍ വളര്‍ത്തിയിരിക്കുന്നു.

ഒരു വാകമരം ദിവസവും അവളുടെയരികില്‍


അടിവസ്ത്രമിടാതെ കാലുംകവച്ചിരിക്കാറുണ്ട്‌


അവനുള്ള കോടാലി ഞാന്‍ പണിതുകൊണ്ടിരിക്കുന്നു.









ഇരുട്ടുതൊണ്ടയില്‍ കുടുങ്ങി

ചത്തുപോയ വഴിവിളക്കുകളാണ്‌

രാത്രിയെ മിന്നാമിനുങ്ങുകള്‍ക്ക്‌

കൂട്ടിക്കൊടുത്തത്‌




ചെറ്റകള്‍!!!









നഗ്നരായ ചിത്രശലഭങ്ങള്‍


പൂക്കളോട്‌ ഒരു രാത്രി കടം ചോദിച്ചത്രേ


വഷളന്‍മാര്‍!!!








ഉമ്മകളെല്ലാം

കോടതിവരാന്തയില്‍ ചോദ്യം ചെയ്യപ്പെടുന്നു.

3 comments:

aneeshans said...

എന്ത് മാത്രം കാഴ്ച്ചകളീലേക്കാണ് കണ്ണ് തുറക്കേണ്ടത്. മഴയുടെ ഉറപ്പില്‍ ഉറങ്ങാന്‍ കിടന്ന വിത്തുകള്‍, എന്നെ അലോസരപ്പെടുത്തിക്കൊണ്ടെയിരിക്കുന്നു.

ടി.പി.വിനോദ് said...

"ഞാനെത്ര
ഉറങ്ങിയാലും
തീരാത്ത ഒരു രാത്രിയാണു നീ."

- എന്ന് നിര്‍വ്വചിച്ചുനോക്കുന്നത് കവിതയെ ഒരുപാട് ഊര്‍ജ്ജമുള്ളതാക്കുന്നു, ചെറുപ്പമുള്ളതും..

d said...

എല്ലാം നന്നായിരിക്കുന്നു.